പകലിന്റെ നാഥന്
പകലിന്റെ നാഥന് രാജാധികാരം ..
പതിനഞ്ചു നാഴിക മാത്രം
മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍
ദൈവത്തിനൊരു ഞൊടി മാത്രം
മലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍..
അവനൊരു ഞാടിയിട മതിയാകും..
അറിയൂ മനുഷ്യാ... നീ അറിയൂ
അറിയൂ മനുഷ്യാ... നീ അറിയൂ
പകലിന്റെ നാഥന് രാജാധികാരം
പതിനഞ്ചു നാഴിക മാത്രം..
ആകാശ മേടയില്‍ പിറന്നുവെന്നാലും
മഴയായ് പൊഴിയും മുകില്‍ നിരകള്‍..
ഋതു രാജനായ് വരും വസന്തം വീണ്ടും..
ഇലകള്‍ പൊഴിഞ്ഞൊരു ശിശിരമാകും
തീരം തിരയെ കൈവെടിയും..
ശോകാന്ത സന്ധ്യകള്‍ പോയ് മറയും
കാല ചക്രങ്ങള്‍ വീണ്ടും തിരിയും..
ഈശ്വരന്‍ വിണ്ണില്‍ ചിരിച്ചു നില്‍ക്കും
പകലിന്റെ നാഥന് രാജാധികാരം..
പതിനഞ്ചു നാഴിക മാത്രം..
ആലംബ ഹീനരെ തഴുകിയുണര്‍ത്താന്‍
സ്നാപഹയോഹന്നാന്‍ അവതരിക്കും
യോര്‍ദാന്‍ നദിയുടെ തീരങ്ങള്‍ വീണ്ടും..
ആ.. സ്നേഹ ഗാനത്തില്‍ മുങ്ങിനില്‍ക്കും
സമയ ഥങ്ങള്‍ കുതിച്ചുയരും..
മിശിഹാ മണ്ണില്‍ ഉയിര്‍ത്തെണീയ്ക്കും..
നമ്മളാ കൈകളില്‍ വീണുറങ്ങുമ്പോള്‍
മനസ്സിന്‍ ചെകുത്താന്‍ മരിച്ചുവീഴും
പകലിന്റെ നാഥന് രാജാധികാരം..
പതിനഞ്ചു നാഴിക മാത്രം..
മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍
ദൈവത്തിനൊരു ഞൊടി മാത്രം
മലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍..
അവനൊരു ഞാടിയിട മതിയാകും..
അറിയൂ മനുഷ്യാ... നീ അറിയൂ
അറിയൂ മനുഷ്യാ... നീ അറിയൂ
പകലിന്റെ നാഥന് രാജാധികാരം
പതിനഞ്ചു നാഴിക മാത്രം..