പാതി മലരിതളിൽ
ആ ..ആ ..യാ ..ഹാ ..ഹാ
പാതി മലരിതളിൽ പെയ്ത പൂനിലാക്കുളിരോ
ദേവ ഭാവനയിൽ തീർത്ത മോഹ ശിലയഴകോ
പ്രേമയമുനയിലേ.. നറുനീരവത്തിരയിൽ
നീന്തി നീരാടും കളഹംസ ചാരുതയോ
റ്റു രുറ്റു ...രൂ രൂ ...
കനവുകളിൽ തളിരണിയും പ്രണയാർദ്രലതികകളിൽ
ചുറ്റിപ്പടരുമിളം... കാറ്റലയിൽ രതിലാസ ലയഭാവം..
ഓഹോ... മനതാരിലൊരു നോവായ്...
സുഖമഴ പൊഴിഞ്ഞേ...
ഓഹോ... പ്രിയമോടെ മുളംതണ്ടിൽ
സ്വരജതികൾ ഉണർന്നേ...
മഞ്ഞിൻ തൂവൽ വീശിയെത്തും.. മോഹപ്പക്ഷികൾ
ചേക്കേറാനീ നെഞ്ചിന്നുള്ളിൽ കൂടൊരുക്കീടാം (2)
പാതി മലരിതളിൽ.. പെയ്ത പൂനിലാക്കുളിരോ
ദേവ ഭാവനയിൽ തീർത്ത മോഹ ശിലയഴകോ
കരിവളയിൽ.. കുസൃതിയിടും പുളകാർദ്ര വിരലുകളാൽ
ഇഷ്ടം പകരുമിളം.. കവിളിണയിൽ നിറസന്ധ്യാ സിന്ദൂരം
ഓഹോ.. മിഴിയിണകളിലെ സ്നേഹം പുഴയായൊഴുകി
ഓഹോ.. മഴവില്ലൊളിയായ്.. നാണം മധുവായൊഴുകി
തെന്നിപ്പായും തെന്നൽക്കൈയിൽ മിന്നാമിന്നികൾ
ഊഞ്ഞാലാടി രാവിൻ കൂട്ടിൽ സ്വപ്നം നെയ്യുന്നു.. (2)
പാതി മലരിതളിൽ.. പെയ്ത പൂനിലാക്കുളിരോ
ദേവ ഭാവനയിൽ.. തീർത്ത മോഹ ശിലയഴകോ
പ്രേമയമുനയിലേ.. നറുനീരവത്തിരയിൽ
നീന്തി നീരാടും കളഹംസ ചാരുതയോ