തീരം തേടുമേതോ

തീരം തേടുമേതോ.. തിരതൻ നെഞ്ചിലായ്
കനൽ തീർക്കുമാ കാല്പാടുകൾ തേടി 
ഞാനീ വീഥി പുൽകവേ.
മഴയായ് പെയ്തുതീരും..
നോവിൻ മേഘമായ്
നീ വാനിലേക്കിന്നുയരവേ
ഇനിയീ രാവും മൂകമോ പതിയേ..
മെഴുതിരിയായ് ഉരുകിവീഴും മൗനമേ..
മിഴികൾ പുണരും നാളുകൾ... ഇനി ദൂരേ
നിഴലായ് നീ പോകും വഴിയേ ഞാൻ തനിയേ
എരിയും മനസ്സിൽ നിൻ... ഓർമ്മകൾ
ഒഴുകും രാഗമോ നീറും വിരഹമോ... നീ
ഞാൻ തേടും ജീവനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
theeram thedumetho