ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ

ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ
കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ
കഞ്ചുകം ഞാനണിഞ്ഞില്ലാ - കണ്മുനയെഴുതിയില്ലാ
കഞ്ജബാണനപ്പോഴേക്കും കടന്നുവന്നൂ (ഉത്തരീയം..)

സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ
സംഗീത സാധകവും നടത്തിയില്ലാ
കുങ്കുമച്ചാറണിഞ്ഞില്ലാ - കുന്ദപുഷ്പം ചൂടിയില്ലാ
മംഗലാംഗനപ്പോഴേക്കും തിടുക്കമായി -
തിടുക്കമായീ...  (ഉത്തരീയം.. )

ഇന്നെന്റെ മന്ദിരത്തിന്‍ മണിയറയില്‍ നീ സഖി
ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ
മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ
ശലഭത്തിന്നോടിയെത്താന്‍ തിടുക്കമായി -
തിടുക്കമായീ...  (ഉത്തരീയം... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uthareeyam venda pole

Additional Info

അനുബന്ധവർത്തമാനം