വൽക്കലമൂരിയ വസന്തയാമിനി
Music:
Lyricist:
Singer:
Raaga:
Film/album:
വല്‍ക്കലമൂരിയ വസന്തയാമിനി
വാകമരച്ചോട്ടില്‍ ഉറക്കമായി
വാകമരച്ചോട്ടില്‍ ഉറക്കമായി
(വല്‍ക്കല.. )
പുഷ്പബാണന്‍ ശരമുണ്ടാക്കാന്‍
പൂവുകള്‍ നുള്ളും പുഴക്കരയില്‍
മരതകപ്പുല്ലില്‍ നിന്‍ മടിയില്‍ തലചേര്‍ത്തു
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ - ഞാന്‍
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ
(വല്‍ക്കല.. )
നിദ്രചെയ്യും നിന്മിഴിയിതളില്‍
സ്വപ്നമായ് ഞാന്‍ ഓടിവരും
കവിളില്‍ നുള്ളിനുള്ളി കവിതകള്‍ മൂളിമൂളി
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും
(വല്‍ക്കല... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Valkkalamooriya
Additional Info
ഗാനശാഖ: