മാരിമഴമാഞ്ഞുപോയീ
മാരിമഴ മാഞ്ഞുപോയീ
കാറ്റിലില വീണുപോയീ..
ഒരു പുഴയും മറുപുഴയും ചേരുമ്പോള്‍
ഒരു നദിയായ് കരകവിയാതൊഴുകുന്നു..
ഓരോ.. ഹൃദയങ്ങള്‍ തോറും
തോരാ..മഴയായ് സ്നേഹം..
പിന്നേയും പെയ്യുന്നോ വെറുതേ
മാരിമഴ മാഞ്ഞുപോയീ
കാറ്റിലില വീണുപോയീ..
ഈറന്‍ മാറില്‍ നോവും കൊണ്ടേ..
ദൂരെ മായുന്നു സായന്തനം..
ഏതോ കൊമ്പില്‍.. ചേക്കേറാനായ്
താനേ.. പാറുന്നു രാപ്പൈങ്കിളി
ചിരിമായും ചുണ്ടില്‍ മൗനം തൊടും
ഇണ പോയൊരോര്‍മ്മകളില്‍...
താനേ.. താനേ.. പാറുന്നുവോ
മാരിമഴ മാഞ്ഞുപോയീ
കാറ്റിലില വീണുപോയീ..
മുല്ലപ്പൂവിന്‍ കണ്ണില്‍ക്കണ്ണില്‍
കൊഴിയുമ്പോഴും ചിരി മായില്ല...
പിരിയുമ്പോഴും പ്രിയബന്ധങ്ങള്‍
പനിനീര്‍ മുല്ലേ.. നിന്നെപ്പോലെ
കൊഴിയാനാണെങ്കില്‍ മോഹങ്ങളേ
വിടരാതിരുന്നീടുമോ...തോരാ നോവേ വാടീടുമോ
മാരിമഴ മാഞ്ഞുപോയീ
കാറ്റിലില വീണുപോയീ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
maarimazhamaanju poyi