മഞ്ഞോര്‍മ്മകള്‍

മഞ്ഞോര്‍മ്മകള്‍.. ജലമൗനമായ്
പെയ്യാതെ പോയ്‌മറഞ്ഞു..
ആരാരെ നീരൂട്ടാന്‍ വെണ്‍ഗംഗ പാഞ്ഞൊഴുകി
നീഹാരം പൊള്ളുന്ന നാള്‍വഴിയില്‍
വനശൈലവീണേ.. ശ്രുതി മീട്ടൂ..
കുളിര്‍വാനമേ മിടിപ്പാട്ടുമായ്‌ കൂടെ.. നീയില്ലേ
മഞ്ഞോര്‍മ്മകള്‍.. ജലമൗനമായ്
പെയ്യാതെ പോയ്‌മറഞ്ഞു..

എകാന്തമീ നിഴല്‍ വീഥികള്‍..
വിധിയോര്‍ത്തു വിങ്ങുമ്പോള്‍
പായും മായാ.. ദ്രുതമേഘം
പതിവായ്‌ സ്നേഹം നേരുമ്പോള്‍...
രാവാകെ... മിഴിനീരില്‍ മൂടി ഞാൻ
മഞ്ഞോര്‍മ്മകള്‍.. ജലമൗനമായ്
പെയ്യാതെ പോയ്‌മറഞ്ഞു..

ശോകാര്‍ദ്രമീ ഹിമശാഖികള്‍..
കഥചൊല്ലി വീഴുമ്പോള്‍
ആരോ... പൂവിന്‍ കാതോരം
സന്ധ്യാഗീതം മൂളുമ്പോള്‍...
ആത്മാവിന്‍ മൃദുഗാനം.. പാടി ഞാന്‍
മഞ്ഞോര്‍മ്മകള്‍.. ജലമൗനമായ്
പെയ്യാതെ പോയ്‌മറഞ്ഞു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manjormmakal

Additional Info

Year: 
2015
Lyrics Genre: 

അനുബന്ധവർത്തമാനം