വൃന്ദാവന ഗീതം മൂളി

വൃന്ദാവന ഗീതം മൂളി വനികളാടുന്നു..
വെഞ്ചാമരം വീശിയെങ്ങും തെന്നല്‍ പോകുന്നു
ഈ പുഷ്പവേദിയില്‍ പ്രിയനേ.. നീ
പുലരിപ്പൂ കതിര്‍ വീശി വന്നാലും
വൃന്ദാവന ഗീതം മൂളി വനികളാടുന്നു..
വെഞ്ചാമരം വീശിയെങ്ങും തെന്നല്‍ പോകുന്നു

പൊന്നിന്‍ മോഹങ്ങള്‍ കിന്നാരം ചൊല്ലി
പൊന്നിന്‍ മോഹങ്ങള്‍ കിന്നാരം ചൊല്ലി
ഇന്നെന്റെ മാനസത്തില്‍...
രാഗം തൂകുന്ന ഈ ഗാനം പാടി ഞാന്‍
പോകുന്നു ഏകാന്തയായ് ..
സ്നേഹത്തിന്‍ കാലൊച്ച കേള്‍ക്കാനായ്
വൃന്ദാവന ഗീതം മൂളി വനികളാടുന്നു..
വെഞ്ചാമരം വീശിയെങ്ങും തെന്നല്‍ പോകുന്നു

സിന്ദൂരം പൂശി സന്ധ്യാമേഘങ്ങള്‍
സിന്ദൂരം പൂശി സന്ധ്യാമേഘങ്ങള്‍
ഇന്നെങ്ങോ പോയിടുന്നു..
താഴെ പൊയ്കയില്‍ വാ നീന്തിക്കളിക്കാം
പോരില്ലേ മാന്മിഴി..
കൗമാരക്കനവായി വാ വാ വാ

വൃന്ദാവന ഗീതം മൂളി വനികളാടുന്നു
വെഞ്ചാമരം വീശിയെങ്ങും തെന്നല്‍ പോകുന്നു
ഈ പുഷ്പവേദിയില്‍ സഖി നീ..
പുലരിപ്പൂ കതിര്‍ വീശി വന്നാലും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vrindavana geetham

Additional Info

Year: 
1992

അനുബന്ധവർത്തമാനം