വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ

ആ ആ ആ ആ ആ
വരചന്ദ്രലേഖയല്ലേ  സ്വരതാരഹാരമല്ലേ
ആ ആ ആ
അറിയാതെ എന്റെ മാറിൽ അലിയും പരാഗമല്ലേ
മുരളീമുകുന്ദനെ തേടി
ആ ആ ആ ആ
അലയുന്ന രാധ നീയല്ലേ
മപധപ മഗരിഗ മഗരിഗ സനിസരി
സനിധപ ധനിസരിസ
വരചന്ദ്രലേഖയല്ലേ  സ്വരതാരഹാരമല്ലേ

പൊൻവീണയാം തളിരുടലിൽ വിരൽ തോടവേ
സുമധുര സംഗീതം പകരുകയോ.. ഓ ഓ
നീല വാർമിഴിയിൽ ആർദ്രഭാവലയ സാരസങ്ങൾ വിടരും
പിടയുമൊരു നീല വാർമിഴിയിൽ ആർദ്രഭാവലയ
സാരസങ്ങൾ വിടരും
മഴമുകിൽ ചാന്തുവഴിയിൽ മുടിയിഴത്തുമ്പ്‌ തഴുകാം
കുളുർ മണിക്കാറ്റിലുലയും
ചെറു ചിരിത്തൂവൽ പൊതിയാം
മനസ്സിലെ മുകിൽ നിര തുരുതുരെ
വിതറിയ പകൽമഴ നനുനനയാം
വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ

ശ്രീരാഗമായ് സ്വരസതിരിൽ ഇതളണിയും
ശ്രുതിലയ ശ്രിംഗാരം വിരിയുകയോ ഓ ഓ ഓ
ശ്രീരാഗമായ് സ്വരസതിരിൽ ഇതളണിയും
ശ്രുതിലയ ശ്രിംഗാരം വിരിയുകയോ
സാന്ധ്യനൂപുരവും ആർദ്ര സാഗരവും
ഒന്ന് ചേർന്ന നിമിഷം മനസ്സിലൊരു
സാന്ധ്യനൂപുരവും ആർദ്ര സാഗരവും
ഒന്ന് ചേർന്ന നിമിഷം
കുനു കുളിർ മഞ്ഞു പൊഴിയും
നിറനിഴൽക്കാവിലലയാൻ
ഒരു പകൽപക്ഷി കുറുകും..
നറുമലർക്കൊമ്പിലുലയാം
അരിയൊരു വനമുള മുരളിയിൽ
ഒഴുകുമൊരരുവിയിൽ അലഞ്ഞൊറിയാം
(വരചന്ദ്രലേഖയല്ലേ..)

UM3pVdelM3E