മണിത്തിങ്കൾ

മണിത്തിങ്കൾ തിടമ്പിൻ മേൽ കുറുകും പ്രാവേ
കുണുങ്ങുമ്പോൾ കുറുമ്പേറും കുറിഞ്ഞി പ്രാവേ
അരിയനെഞ്ചിൽ ചായുറങ്ങാൻ വാ....
ചിരിനിലാവിൻ ചില്ലുതൂവൽ താ
പാതിരാക്കാറ്റിൽ ഊയലാടാൻ വായോ...ഓ

മണിത്തിങ്കൾ തിടമ്പിൻ മേൽ കുറുകും പ്രാവേ
കുണുങ്ങുമ്പോൾ കുറുമ്പേറും കുറിഞ്ഞി പ്രാവേ

നറുപീലിക്കാവിൽ നിരതിങ്കൾ തേരിൽ ശിവരാത്രി കാറ്റണഞ്ഞൂ
വിറയോലും തൂവൽ വിരൽ കൊണ്ടെന്നുള്ളിൽ കിളിവാതിൽ നീ തുറന്നൂ
അണിനിലാവിൻ ദീപനാളങ്ങൾ
മിഴിയടയ്ക്കും ദേവയാമിനിയിൽ
ഞാനുറങ്ങാതെ കാത്തിരിക്കുമ്പോൾ

മണിത്തിങ്കൾ തിടമ്പിൻ മേൽ കുറുകും പ്രാവേ
കുണുങ്ങുമ്പോൾ കുറുമ്പേറും കുറിഞ്ഞി പ്രാവേ

നിറമേഴും പൂക്കും കാവിളോരത്തേതോ മഴവില്ലിൻ പൂ വിരിഞ്ഞൂ
അറിയാതെന്നുള്ളിൽ ശ്രുതി മൂളും പാട്ടിൻ അമൃതുണ്ണാൻ നീയണഞ്ഞൂ
നിറയുമേതോ മൂക നിർവൃതിയിൽ
നിന്നെ ഞാനെൻ സ്വന്തമാക്കുമ്പോൾ
പാതിരാതാരം വീണുറങ്ങാറായോ....ഓ.....

(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manithinkal

Additional Info

Year: 
1997

അനുബന്ധവർത്തമാനം