അത്തിന്തോ തെയ്യത്തിനന്തോ

അത്തിന്തോ തെയ്യത്തിനന്തോ 

തിത്തിന്തോ തിനതാരോ 

അത്തിനന്തവരും ഇത്തിന്തവരും 

അത്തലക്കലും ഇത്തലക്കലും 

അടിപിടി കൂടി (അത്തിന്തോ)

 

അക്കമിട്ട കൂക്കുവിളി കേട്ട് ആഹാ 

ആട്ടും തീറ്റും ഏറ്റുതോറ്റു പോടാ പോടാ 

ഓടീട്ടെടുത്തോടാ ചാടീട്ടെടുത്തോടാ 

എടുത്തോളാം ഡാ നിന്നെ എടുത്തോളാം (അത്തിന്തോ)

 

മൂളിയലങ്കാരികളെ ഉന്തിച്ചിരിക്കുന്ന 

കാക്കാല നോക്കുകുത്തികളെ 

ഉത്സവത്തിനും പെരുന്നാളിനും 

അമ്മമാർ തന്നുവെച്ച ഒന്നരേം മുണ്ടുമായ് 

പോരരുതോടി (മൂളിയലങ്കാരികളെ)

 

അമ്മകുഞ്ചിയല്ലേ അമ്മിണി കുഞ്ചിയല്ലേ 

അമ്മിണിയമ്മേ ഏയ്‌ കുഞ്ചിയമ്മേ 

അച്ഛനെത്തിയില്ലേ അപ്പച്ചനൂട്ടിയില്ലേ 

അച്ചാമ്മേ എടി ശോശാമ്മേ 

അമ്മിണിയമ്മേ കുഞ്ചിയമ്മേ 

അച്ചാമ്മേ ശോശാമ്മേ (2) (അത്തിന്തോ)

mWV2yJenVyY