തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും
തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോ
എന്നോ എന്‍ മനസ്സിൽ നീ വന്നതല്ലയോ
വെയില്‍ ആറും സന്ധ്യയില്‍
നിഴല്‍ വീഴും വഴികളില്‍
അന്നെന്റെ മോഹവും പറഞ്ഞതല്ലയോ
എന്‍ ജീവനില്‍...ഏഹെ നീ നാദമായ് ഏഹെ
ഏതോ ജന്മബന്ധം പോലെ കണ്ടൂ നമ്മള്‍
നീ അന്നെന്‍ കാതില്‍ മൂളിയതല്ലേ
ഞാന്‍ നിന്‍ അരികെ മഴവില്‍ കുടിലില്‍
വന്നു മെല്ലെ
നിന്‍ മിഴികള്‍ താളം തുള്ളിയതല്ലേ
ഹൃദയത്തിന്‍ മന്ത്രങ്ങള്‍ അറിയുന്നോളേ
പ്രണയത്തിന്‍ താളത്തില്‍ നിറയുന്നോളേ.
അലിവായി എങ്ങോ മായും മുകിലായ് നീ
ഏയ് ഏയ് ഏയ്
ഓരോ നോവും തമ്മില്‍ ചൊല്ലും നാളില്‍ നാളില്‍
നീയെന്തോ പറയാന്‍ നിന്നുവല്ലോ
ആരോ മീട്ടും കാണാനൂലില്‍ നീയും ഞാനും
ചമയങ്ങള്‍ ആടിത്തീർത്തുവല്ലോ
വര്‍ണ്ണങ്ങള്‍ വാരിത്തൂവി മറയുന്നല്ലോ
സ്വപ്നങ്ങള്‍ കൂടും വിട്ട് അകലുന്നല്ലോ
മുറിവാലേ മൗനം കൊള്ളും കുയിലായ് ഞാൻ
ഏയ് ഏയ് ഏയ്
തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോ
എന്നോ എന്‍ മനസ്സില്‍ നീ വന്നതല്ലയോ
എന്‍ ജീവനില്‍ നീ നാദമായ്