ആരാമശ്രീ പോലെ
ആരാമശ്രീ പോലെ..ആരാമശ്രീ പോലെ
ആകാശത്തിൻ താഴെ..ആകാശത്തിൻ താഴെ
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം
ആരാമശ്രീ പോലെ...ആകാശത്തിൻ താഴെ..
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം (2)
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ നീരാടും....
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ
നീരാടും മഞ്ഞക്കിളികൾ പറന്നു പറന്നു വാ (2)
ഓ.... പറന്നു പറന്നു വാ..
ആരാമശ്രീ പോലെ ആകാശത്തിൻ താഴെ
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം
തൂമഞ്ഞിൻ തുള്ളികളിൽ ആകാശം തെളിയുമ്പോൾ
മാരിവിൽ തോണികൾ.. മണ്ണിലെത്തുമ്പോൾ (2)
ഏകാന്ത വീഥികളിൽ
ഏകാന്ത വീഥികളിൽ ആലോലവീചികളിൽ
ഉദയപരാഗമായ് മാനസങ്ങൾ..
ഉദയപരാഗമായ് മാനസങ്ങൾ
ഓ...
നീലാഞ്ജനക്കിളികൾ എഴുതുന്നു അനുരാഗഗീതം
നീലോല്പല ദളങ്ങൾ
അണിയുന്നു പുലർകാലതിലകം (2)
ഉള്ളം തുള്ളിത്തുളുമ്പുന്ന താഴ്‌വാരം
മണ്ണിൽ വർണ്ണങ്ങൾ വിതറുന്ന പൂമാനം (2)
പുതുമേഘത്തിൻ.. ഉത്സവലഹരിയിൽ
നറുമഞ്ഞണിപ്പൊൻ പുലരി വന്നൂ
ചേതോഹരമൊരു തേരിൽ വന്നൂ
ആരാമശ്രീ പോലെ ആകാശത്തിൻ താഴെ
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം (2)
ഓ ..ഓ
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ
നീരാടും....
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ
നീരാടും മഞ്ഞക്കിളികൾ പറന്നു പറന്നു വാ (2)
ഓ.. പറന്നു പറന്നു വാ
പറന്നു പറന്നു വാ.. ഓ... പറന്നു പറന്നു വാ
പറന്നു പറന്നു വാ.. ഓ... പറന്നു പറന്നു വാ