മഴയെൻ മനസ്സിന്റെ

മഴയെൻ മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം
ഉം ..ഉം ..ഉം ..ആ
മഴയെൻ.. മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം (2)
മഴയെൻ ഹൃദന്തത്തിൻ താളക്രമങ്ങളിൽ
പഴമൊഴിപ്പാട്ടിന്റെ പരിലാളനം (2)
മഴയെൻ മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം

മഴയെൻ ദുഃഖത്തിൻ ശ്യാമമേഘങ്ങളിൽ..
മഴവിൽക്കൊടിയുടെ പരിലാളനം (2)
മഴയെൻ തനുവിലും.. ആ..
മഴയെൻ തനുവിലും.. സിരയിലുമൊഴുകുന്ന
മഴമൊഴിപ്പാട്ടിന്റെ സ്വരമാധുരി
മഴയെൻ.. മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം
ആ ..ആ

നീയെൻ തമസ്സിന്റെ നൊമ്പരപ്പൂക്കളിൽ
നിതാന്ത സാന്ത്വനമായിരുന്നൂ (2)
നീ തരും ചുംബന പൂക്കളിൽ നിറയുന്ന
നിത്യസുഗന്ധമായ്‌ മാറിടട്ടെ.. (2)
ഹായ്..നിത്യസുഗന്ധമായ്‌ മാറിടട്ടെ

മഴയെൻ.. മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം
പുഴയായ് ഒഴുകുന്ന കളസ്വാന്തനം (2)
മഴയെൻ ഹൃദന്തത്തിൻ താളക്രമങ്ങളിൽ
പഴമൊഴിപ്പാട്ടിന്റെ പരിലാളനം..ആ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mazhayen manasinte

Additional Info

അനുബന്ധവർത്തമാനം