എൻ ഇടനെഞ്ചിലെ (d)
Music:
Lyricist:
Singer:
Film/album:
ആ ആ ആ
എൻ ഇടനെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ (2)
ഇന്നെന്റെ നെഞ്ചിലെ തേങ്ങലിൻ ഈണം
താരാട്ടിൻ നൊമ്പരമായി...
എൻ ഇടനെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ....
പുഞ്ചിരി തൂകി നീ.. കുഞ്ഞിളം കാലിൽ
തങ്കത്തളയിട്ടു കുണുങ്ങിയോടി (2)
കുട്ടിക്കുറുമ്പുമായ് കുഞ്ഞിളം കൈകളാൽ
കണ്ണാരംപൊത്തി കളിച്ചുപാടി (2)
എൻ ഇടനെഞ്ചിലെ ചൂടേറ്റുറങ്ങിയ
പൊന്നിളം പൈതലേ പൂന്തിങ്കളേ...
ഏതിരുളാൽ മറഞ്ഞുപോയി
ഏതു നിലാവിലലിഞ്ഞുപോയി (2)
എന്തിനും നിഴലായ്... ഞാൻ കൂടെയില്ലേ..
എന്നിട്ടുമെന്തിനാണീ മൗനം (2)
നീ... വരും നേരം ആ മുഖം നോക്കി ഞാൻ
ആവോളം സ്വപ്നങ്ങൾ കണ്ടിരുന്നു...
നീ... പറയുമ്പോലെ ജീവിത വീഥിയിൽ
താങ്ങാവാൻ നിൻ വരവോർത്തിരുന്നു
ഞാൻ കാത്തിരുന്നൂ...ഞാൻ കാത്തിരുന്നൂ
ഞാൻ കാത്തിരുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
en idanenchile