തൊട്ടിലില്‍ തുടങ്ങിടും
തൊട്ടിലില്‍ തുടങ്ങിടും താരാട്ട് നമ്മെ
നിത്യവും തുടര്‍ന്നിടും ഒരു പാട്ട് (2)
ഏതൊരു നൊമ്പരം നിന്‍ മനസ്സിലിരിക്കിലും
ഇറക്കിവെച്ചിടാം അതു കേട്ട് (2)
(തൊട്ടിലില്‍ തുടങ്ങിടും താരാട്ട് )
നാദങ്ങളില്ലെങ്കില്‍ പ്രാണനുണ്ടോ ദിനം..
ഉണര്‍ത്താനും ഉറക്കാനും സ്വരധാരയല്ലോ (2)
പാലൂട്ടും മാതാവിന്‍ ഹൃദയത്തിന്‍ ശബ്ദം
കുഞ്ഞിന്‍ കർണ്ണത്തില്‍ അതു നല്‍കും
സ്നേഹത്തിന്‍ മുത്തം..
കളിയാടും കാലത്തിന്‍ ചിലമ്പേകും സ്വരങ്ങള്‍
അതിലതിഗൂഢമുരുവാകുമായിരം നിറങ്ങള്‍
(തൊട്ടിലില്‍ തുടങ്ങിടും താരാട്ട് )
കരതോറും ജലമേറി ജതി പാടി പുല്‍കും മണ്ണില്‍
തവളതന്‍ രാഗത്താല്‍ മഴമേഘം പെയ്യും
തേന്‍ തേടും വണ്ടിന്റെ അധരത്തില്‍ വേണു
വീശും കാറ്റിന്നും മരമാടാന്‍ ഏതോ സ്വരങ്ങള്‍
എപ്പോഴും കരളില്‍ ആ മണിനാദചലനം
ശ്രീലയമേ എന്‍ കണ്മുന്നില്‍ എഴുന്നള്ളിവരണം
(തൊട്ടിലില്‍ തുടങ്ങിടും താരാട്ട് )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thottilil tharattidum
Additional Info
Year:
1986
ഗാനശാഖ: