മന്മഥമാനസ പുഷ്പങ്ങളേ
സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ് മന്മഥമാനസപുഷ്പങ്ങളേ പ്രിയ ദമ്പതിമാരുടെ സ്വപ്നങ്ങളേ മംഗല്യരാത്രിയിൽ ഈ നല്ലരാത്രിയിൽ മംഗളം നിങ്ങൾക്ക് മംഗളം (മന്മഥ...) യാമം അസുലഭയാമം ഇതു പ്രേമിച്ച ഹൃദയങ്ങൾ ഒരുമിച്ചുചേരും യാമം നിമിഷം ഈ നിമിഷം നിങ്ങൾ പരസ്പരം പടരുന്ന പുണരുന്ന നിമിഷം ധന്യനിമിഷം ഇവിടെ ഇതളിന്മേലിതളണിയട്ടെ ഇണ തേടുമഭിലാഷങ്ങൾ സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ് (മന്മഥ...) കാലം മധുവിധുകാലം ഇത് ദാഹിച്ച മനസ്സൊരു തേൻകിണ്ണമാകും കാലം നിമിഷം ഈ നിമിഷം നിങ്ങൾ പരസ്പരം അലിയുന്ന നിറയുന്ന നിമിഷം സ്വർഗ്ഗനിമിഷം ഇവിടെമലരിന്മേൽ മലർപൊതിയട്ടെ മദം ചൂടുമനുരാഗങ്ങൾ സ്വീറ്റ്നൈറ്റ് സ്വീറ്റ്നൈറ്റ് സ്വീറ്റ്നൈറ്റ് (മന്മഥ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manmadamaanasa pushpangale
Additional Info
Year:
1974
ഗാനശാഖ: