കാറ്റോടും മലയോരം
കാറ്റോടും മലയോരം കല്ലുകൾ പാടും മലയോരം
കാട്ടിലെ കന്മദസൗരഭം പോലെ
പാട്ടിലെ കവിത പോലെ
പറന്നുവരൂ മനസ്സിൻ മുളങ്കുടിൽ തുറന്നുതരൂ
(കാറ്റോടും..)
സർക്കസ്സു പന്തലിൽ പൊന്നൂയലാടുന്ന സ്വർഗ്ഗമേനകേ
നീയെന്റെ കൈയ്യിലേയ്ക്കൊഴുകിയെത്തുമ്പോൾ
നിനക്കെന്തൊരുന്മാദം
അതു നിൻ ആലിംഗനവലയത്തിനുള്ളിൽ
നിറഞ്ഞു നിൽക്കാനുള്ളൊരുന്മാദം
ആഹാ..ആഹാ..ആഹാ..
(കാറ്റോടും..)
മറ്റൊരാളെയ്യുന്ന പൂവമ്പു കൊള്ളാത്ത മന്ത്രവാദിനീ
നീയെന്റെ വില്ലിന്റെ മുൻപിൽ നിൽക്കുമ്പോൾ
നിനക്കെന്തൊരുത്സാഹം
അതു നിൻ പ്രേമോഷ്മള ശരപഞ്ചരത്തിൽ
നൃത്തമാടാനുള്ളൊരുത്സാഹം
ആഹാ..ആഹാ..ആഹാ..
(കാറ്റോടും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaattodum malayoram
Additional Info
ഗാനശാഖ: