സഞ്ചാരീ സ്വപ്നസഞ്ചാരീ

സഞ്ചാരീ സ്വപ്നസഞ്ചാരീ

ഈ മഞ്ചാടിക്കുടിലിൻ മുറ്റത്തുവരുമോ

നിൻ ചൂഡാമണി തരുമോ (സഞ്ചാരീ..)

പുല്ലാനിത്താഴ്വരക്കാട്ടിൽ പോയി ഞാൻ

പുള്ളിപ്പുലിനഖം കൊണ്ടു വരാം

ഈ കണ്ണാടിപ്പുഴയിൽ നീർ കുടിക്കാൻ വരും

കസ്തൂരി മൃഗത്തിനെ പിടിച്ചു തരാം

ഒരു മോതിരത്തിനു കല്ലുതരൂ

കല്ലുതരൂ ഒരു കല്ലുതരൂ (സഞ്ചാരീ..)

 

ഭൂതത്താൻ പാറകൾ കേറിപ്പോയ് ഞാൻ

പൂന്തേൻമെഴുകട കൊണ്ടു വരാം

ഈ പൊന്നോലത്തണലിൽ കിടന്നുറങ്ങാനൊരു

മന്ദാരക്കിടക്ക ഞാൻ വിരിച്ചു തരാം

ഒരു മൂക്കുത്തിക്കു മുത്തുതരൂ

മുത്തുതരൂ ഒരു മുത്തുതരൂ (സഞ്ചാരീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sanchaari swapna sanchaari

Additional Info

Year: 
1974

അനുബന്ധവർത്തമാനം