ശബരിമലയുടെ താഴ്വരയിൽ

ശബരിമലയുടെ താഴ്വരയിൽ

ശതാവരിത്താഴ്വരയിൽ

പമ്പവിളക്കിന് നഗരത്തിൽ നിന്നൊരു

പഞ്ചവർണ്ണക്കിളി വന്നൂ

ശബരിമലയുടെ താഴ്വരയിൽ

 

മുത്തോലത്തളിരൂഞ്ഞാലേലൊരു

തത്തമ്മപ്പെണ്ണിനെ കണ്ടൂ - അവൻ

ഇത്തിരിച്ചുണ്ടിൽ ചൂളവുമായൊരു

ചിത്തിരക്കൊമ്പിലിരുന്നു

ആൺകിളിയൊന്നു വിളിച്ചപ്പോൾ അവൾ ആദ്യമാദ്യം നാണിച്ചു

പിന്നെ താമരത്തേൻ കുടിച്ചൂ മുന്തിരിപ്പഴമുണ്ടു

അവർ മുന്തിരിപ്പഴമുണ്ടു

 

ശബരിമലയുടെ താഴ്വരയിൽ

പൊന്നാറ്റുംകരെ മഞ്ഞുംകൊണ്ടവർ

ഒന്നിച്ചന്തിയുറങ്ങീ അവൻ

അക്കരെയാരോ വന്നു വിളിച്ചിട്ടന്നു

വെളുപ്പിനു പോയീ

ആൺകിളി പിന്നെ വരാഞ്ഞപ്പോൾ അവൾ ആദ്യമാദ്യം പേടിച്ചൂ

പിന്നെ തത്തമ്മ മുട്ടയിട്ടൂ പിഞ്ചുകുഞ്ഞിനെ കണ്ടൂ

അവൾ പൊന്നുകുഞ്ഞിനെ കണ്ടൂ

 

ശബരിമലയുടെ താഴ്വരയിൽ

ശതാവരിത്താഴ്വരയിൽ

പമ്പവിളക്കിന് നഗരത്തിൽ നിന്നൊരു

പഞ്ചവർണ്ണക്കിളി വന്നൂ

ശബരിമലയുടെ താഴ്വരയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Sabarimalayude thazhvarayil

Additional Info

Year: 
1974

അനുബന്ധവർത്തമാനം