കണ്ടം ബെച്ചൊരു കോട്ടിട്ട

കണ്ടം ബെച്ചൊരു കോട്ടിട്ട മാനത്ത്
കമ്പിളി രോമത്തൊപ്പി വെച്ച മാനത്ത്
പടച്ചോന്റെ സ്വർണ്ണം കെട്ടിയ ചിരി പോലെ
പടിഞ്ഞാറു ഞമ്മളിന്നു പൊറ കണ്ട്
പെരുന്നാളിനുദിക്കണ പൊറ കണ്ട്
(കണ്ടം..)

എന്റിക്കാ എന്റിക്കാ ഞങ്ങള് കണ്ടില്ലാ
എന്റിക്കാ എന്റിക്കാ ഞങ്ങള് കണ്ടില്ലാ

മുല്ലക്കാരൻ മൊല്ലാക്കായുടെ താടിമീശ പോലെ
മഴക്കാറു പെറക്കണ മാനത്ത്
മുല്ലക്കാരൻ മൊല്ലാക്കായുടെ താടിമീശ പോലെ
മഴക്കാറു പെറക്കണ മാനത്ത്
ജ്ജ് നോക്കടീ ജമീലാ -ജ്ജ് നോക്കടീ സൈനബാ
അയ്യോ ഇപ്പക്കണ്ട് അയ്യോ ഇപ്പക്കണ്ട്
പതിനാലാം ബഹറിന്റെ പടിപ്പുര മിറ്റത്ത്
പൊറ കണ്ട് ഞങ്ങളു പൊറ കണ്ട്
പതിനാലാം ബഹറിന്റെ പടിപ്പുര മിറ്റത്ത്
പൊറ കണ്ട് ഞങ്ങളു പൊറ കണ്ട്
കസവിന്റെ തട്ടമിട്ട് കൈ നിറയെ വളയിട്ട്
കൊരവപ്പൂ കൊളുത്തെടീ സൈനബാ
(കണ്ടം..)

ചിട്ടിക്കാരന്‍ പോക്കറു വെക്കണ മൂക്കു
കണ്ണട പോലെ
നക്ഷത്രം മിനുങ്ങണ മാനത്ത്
ജ്ജ് നോക്കെടി കദീജേ ജ്ജ് നോക്കെട കാദറേ
റബ്ബേ ഇപ്പക്കണ്ട് റബ്ബേ ഇപ്പക്കണ്ട്
പടച്ചോന്റെ ഉറുമാല് പറക്കണ മാനത്ത്
പൊറ കണ്ട് ഞമ്മള് പൊറ കണ്ട്
നിറമുള്ള വിരിപ്പിട്ട് വിരിപ്പിന്മേല്‍ പൂവിട്ട്
നെയ്ച്ചോറ് വിളമ്പെടി ജമീലാ
(കണ്ടം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandam bechoru

Additional Info

അനുബന്ധവർത്തമാനം