വില്വമംഗലത്തിനു ദര്‍ശനം
വില്വമംഗലത്തിന് ദര്‍ശനം നല്‍കിയ
വൃന്ദാവന മണിവര്‍ണ്ണാ
നിന്റെ കടാക്ഷങ്ങളെന്നില്‍ പതിയുവാന്‍
എന്തിത്ര താമസം കൃഷ്ണാ
വില്വമംഗലത്തിന് ദര്‍ശനം നല്‍കിയ
വൃന്ദാവന മണിവര്‍ണ്ണാ...
ഗുരുദക്ഷിണയിലെ കണ്ണനാമുണ്ണിയായ്
ഗുരുവായൂരില്‍ ഞാനാടി -എത്രനാള്‍
ഗുരുവായൂരില്‍ ഞാനാടി
ഭഗവദ്‌ദൂതിലെ വിശ്വരൂപത്തിന്
പട്ടും വളയും നേടി -ഞാനെത്ര
പട്ടും വളയും നേടി
ഓര്‍മ്മയില്ലേ എന്റെ കഥകളിവേഷങ്ങള്‍
ഓര്‍മ്മയില്ലേ കൃഷ്ണാ...
വില്വമംഗലത്തിന് ദര്‍ശനം നല്‍കിയ
വൃന്ദാവന മണിവര്‍ണ്ണാ....
തിരുമുന്‍പില്‍ നിന്നു ഞാന്‍ ഭക്തകുചേലനായ്
ഹരിനാമകീര്‍ത്തനം പാടി -എത്രനാള്‍
തിരുനാമകീര്‍ത്തനം പാടി
തവതൃക്കൈകളില്‍ ഏറ്റുവാങ്ങേണമീ
അവിലും പൊതിയും കൂടി -ഞാന്‍ നീട്ടും
അവിലും പൊതിയും കൂടി
ഓര്‍മ്മയില്ലേ എന്റെ കഥകളിവേഷങ്ങള്‍
ഓര്‍മ്മയില്ലേ കൃഷ്ണാ...
വില്വമംഗലത്തിന് ദര്‍ശനം നല്‍കിയ
വൃന്ദാവന മണിവര്‍ണ്ണാ
നിന്റെ കടാക്ഷങ്ങളെന്നില്‍ പതിയുവാന്‍
എന്തിത്ര താമസം കൃഷ്ണാ