താരാട്ടു പാടാതെ

താരാട്ടു പാടാതെ താലോലമാടാതെ 
താമരപ്പൈതലുറങ്ങി 
താമരപ്പൈതലുറങ്ങി 
(താരാട്ടു...  )

എന്‍ കുഞ്ഞുറക്കത്തില്‍ ഏതോ കിനാവിലെ 
തുമ്പിയെ കണ്ടു ചിരിപ്പൂ - പൊന്നും 
തുമ്പിയെ കണ്ടു ചിരിപ്പൂ 
അച്ഛന്റെ കണ്ണുകള്‍ ആ തളിര്‍ ചുണ്ടുകള്‍ 
മുത്തേ നിനക്കാരു തന്നു - പുന്നാര 
മുത്തേ നിനക്കാരു തന്നു 
(താരാട്ടു...  )

കാണാന്‍ കൊതിച്ചോരീ കായാമ്പൂ വര്‍ണ്ണനെ 
കാണുവതെന്നിനിയെന്നോ - അച്ഛന്‍ 
കാണുവതെന്നിനിയെന്നോ 
ഇത്തിരി പുഞ്ചിരി പൊട്ടി വിരിയുമ്പോള്‍ 
മുത്തം കൊടുക്കുന്നതെന്നോ - അച്ഛന്‍ 
മുത്തം കൊടുക്കുന്നതെന്നോ 
(താരാട്ടു....  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarattu paadathe

Additional Info

Year: 
1964

അനുബന്ധവർത്തമാനം