വെള്ളിമണി നാദം
വെള്ളിമണി നാദം ആഹാ
പള്ളി മണി നാദം
വിവാഹവാർത്ത വിളിച്ചുണർത്തും
വിവാഹ സുന്ദര ഗീതം (2)
മന്ത്രകോടിയിൽ മയങ്ങി നിൽക്കും
മണവാട്ടിപ്പെണ്ണെവിടെ
എവിടെ എവിടെ എവിടെ
പത്തരമാറ്റിൻ പൊന്നു കനിഞ്ഞൊരു
മുത്തണി മോതിരമെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)
മധുരം കിള്ളാൻ സമയം വന്നൂ
പുതുമണവാളനെവിടെ
എവിടെ എവിടെ എവിടെ
മുന്തിരിപ്പാത്രം പൊട്ടാറായി
സുന്ദരിയാളവളെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vellimani Nadam
Additional Info
ഗാനശാഖ: