കല്യാണനാളിലെ സമ്മാനം
Music:
Lyricist:
Singer:
Raaga:
Film/album:
കല്യാണനാളിലെ സമ്മാനം എന്റെ
കണ്മണി നൽകിയ സൗഭാഗ്യം
പാലാഴി വീണ്ടും കടഞ്ഞതാണോ
പൗർണ്ണമി മണ്ണിൽ വിരിഞ്ഞതാണോ (കല്യാണ..)
ഏതോ കിനാവിൻ കതിരു പോലെ
ഏകാന്ത സൗമ്യത പോലെ
അമ്മ ശിശുവായ് വന്നതല്ലേ
അല്ലിയിളം കിളിക്കുമ്മ വേണ്ടേ (കല്യാണ..)
പൂ കൊണ്ട് തൊട്ടാൽ മുറിഞ്ഞു പോകും
പൂമേനിയൊന്നു തലോടാൻ
അച്ഛൻ കൊതിച്ചിങ്ങു നിന്നിടുമ്പോൾ
ഒന്നിനി വേഗം വളർന്നു വായോ (കല്യാണ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalyana nalile
Additional Info
ഗാനശാഖ: