കാവൽ മാടം കുളിരണിഞ്ഞേ

കാവൽമാടം കുളിരണിഞ്ഞേ
താഴമ്പൂവിൻ വയസ്സറിഞ്ഞേ
മാറിലെ മഞ്ഞിൻ കൂടുലഞ്ഞേ
മഞ്ഞിൽ നിന്നൊരു ചൂടുണർന്നേ
(കാവൽമാടം)

അമ്പിളിപ്പെണ്ണിൻ അരിവാളുപേറുമീ
അന്തിക്കെന്തൊരു ചന്തം
വാർമുടിപ്പീലികൾ ഉടയാടയാവും
മേനിക്കെന്തൊരു ചന്തം.. നിന്റെ
മേനിക്കെന്തൊരു ചന്തം..
(കാവൽമാടം)
 
കരളിൽ നിറയെ കതിരാടും നേരം
നിഴലുകൾ ചേരണ നേരം
ഈ തിരുമാറിലെൻ കൈകളുമിന്നൊരു
പൂണാരമാവുകയായി... എന്നെ
പൂ കൊണ്ടു മൂടുകയായി..
(കാവൽമാടം)

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaval madam kuliraninje

Additional Info

അനുബന്ധവർത്തമാനം