ജലലീല രാഗയമുന ജലലീല

ജലലീല ജലലീല ജലലീല
 
രാഗയമുന ജലലീല
രാധാമാധവ ലീല
ലോകമിന്നൊരു പ്രമദവനം
രാസകേളീ നടനവനം നടനവനം
 
കണി കണി വിഷുക്കണി
കല്യാണമലർക്കണി
കണ്ണിലും കരളിലും പൊൻ പൂക്കണി
അനുദിനമനുദിനമാശകൾ കൊളുത്തിടും
ആയിരം തിരിയിട്ട മേടക്കണി..
മേടക്കണി...
 
കളിചിരി കളിചിരി കൈയ്യിൽ പൂത്തിരി
കാനനച്ചോലയ്ക്കു പൊട്ടിച്ചിരി
അനുപദം അനുപദം ആനന്ദ ലഹരി
താരുണ്യ സങ്കല്പ മധുലഹരി..

പുതുമഴ പുതുമഴ പൂമഴ മനസ്സിൽ തേന്മഴ
സ്വപ്നങ്ങൾ നീർത്തുന്ന പീലിക്കുട
മുള്ളിന്റെ മുനയും മുല്ലപ്പൂവാക്കും
മല്ലികാബാണന്റെ മലർമെത്ത..

(രാഗയമുന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jalaleela ragayamuna

Additional Info

അനുബന്ധവർത്തമാനം