കൊന്നപ്പൂ പൊൻ നിറം

കൊന്നപ്പൂ പൊൻ‌നിറം മെയ്യിൽ മുത്താരം

കുടമുല്ല തേൻ‌കണം ചിന്നും കിന്നാരം (2)

മുഖമലരമ്പിളി കണിയുണര്, കനവിൻ

കാൽത്തളയിൽ കനകമണികളണിയണിയ് (കൊന്നപ്പൂ)

ആരിയൻപാടവും അരിയൊരു പൂമ്പുഴയും

അരമണി കിങ്ങിണിയായ് മിന്നുകയോ

ഓരിലത്താമര തളിരിളകുമ്പിളുമായ്

കുനുമണി തുമ്പികളെ പോരുകയോ

പാൽമണം പെയ്യുമീ പവിഴനിലാവിൽ

ചെമ്പൊന്നിൽ ചേലുള്ള തിങ്കൾതിടമ്പൊന്നെൻ

നെഞ്ചിൽ തിളങ്ങിത്തുളുമ്പുന്നുണ്ടേ

ചെങ്കളിത്തെല്ലൊത്ത ചില്ലുമണിപ്പൂവൊന്നെൻ

കണ്ണിണയിൽ ചാഞ്ചാടി പാടുന്നുണ്ടേ (കൊന്നപ്പൂ)

മോതിരക്കൈവിരലാൽ മണിമുടി മാടിയപ്പോൾ

മനസ്സൊരു തംബുരുവായ് മൂളുകയോ

താരകത്തോടകൾ തരിമണിപ്പൊന്നലിത്തും

അടിമുടി നിന്നുടലിൽ മൂടുകയോ

താരണിക്കോലയിൽ പൊൻ‌തഴപ്പായിൽ

താംബൂലം താലത്തിൽ താലോലം കൈപൊത്തി

കണ്ണാരം തില്ല്ലാനപ്പാട്ടും പാടി

ചില്ലിമുളംകാടാടും കുഞ്ഞുതിരിക്കുന്നോരം

തെല്ലുകളിൽ തഞ്ചത്തിൽ തമ്മിൽ ചേരാൻ (കൊന്നപ്പൂ)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Konnappoo pon niram

Additional Info

അനുബന്ധവർത്തമാനം