താരാംബരം പൂക്കും

താരാംബരം പൂക്കും തളിർമിഴിയിൽ നിന്റെ
താരണി വേണി തൻ ചുരുളിഴയിൽ
മേടനിലാവിന്റെ പൂം പീലി വിരിയിക്കും
മാരചന്ദ്രോദയം കണി കണ്ടു ഞാൻ..

(താരാംബരം...)

ആയിരം തിരി കത്തുന്നമ്പലമുറ്റത്തൊ..
രായിരത്തൊന്നാം തിരിയായ് നീ..(2)
നീൾ വിരൽത്തുമ്പിനാൽ തൊട്ടപ്പോളാളിയോ
നിൻ മണിക്കവിളിലെ കനകനാളം..
നിൻ പുഞ്ചിരിക്കതിരിലെ പ്രണയനാളം

(താരാംബരം..)

താമരത്തളിരോലും നിന്നുടൽ മൂടുമീ..
പൊൻ നിറച്ചേലയായ് ഞാൻ മാറവേ...(2)
തങ്കത്തിൻ മാറ്റുള്ളോരംഗലാവണ്യമേ
നീയെന്റെ മനസ്സിലെ കവിതയായി
നിൻ ചന്ദനക്കുളിർച്ചിരി പൂത്തിരിയായ്

താരാംബരം പൂക്കും തളിർമിഴിയിൽ നിന്റെ
താരണി വേണി തൻ ചുരുളിഴയിൽ
മേടനിലാവിന്റെ പൂം പീലി വിരിയിക്കും
മാരചന്ദ്രോദയം കണി കണ്ടു ഞാൻ..
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thaarambaram pookkum