ഓർമ്മകളിൽ പാൽമഴയായ്

ഓര്‍മ്മകളില്‍ പാല്‍മഴയായ് 
ഏതോ നാദപഞ്ചമം
വീണലിയും പിന്‍വിളിയായ് മായാമൌനനൊമ്പരം
പാഴ്മുളം കിളി പാടുമീ 
വഴിയോരവും ഇരുള്‍ മൂടവേ
ഓര്‍മ്മകളില്‍ പാല്‍മഴയായ് 
ഏതോ നാദപഞ്ചമം

പാതിമായുമൊരു പൂന്തിങ്കള്‍ 
പാഴ്നിലാവിന്റെ കൈത്തിരിയായ്
വാടിനില്‍ക്കുമൊരു പൂക്കാലം പാഴ്ക്കിനാവിന്റെ പൊന്‍കണിയായ്
വെറുതേ...മനസ്സേ...
കൊഴിഞ്ഞ പരാഗസുഗന്ധമണിയുകയോ
ഇരുള്‍മഴ ചിതറും രാവില്‍ 
ഇതള്‍മിഴി ഇടറും രാവില്‍ 
ഓര്‍മ്മകളില്‍ പാല്‍മഴയായ് 
ഏതോ നാദപഞ്ചമം

നൊന്തുപാടുമൊരു ശ്രീരാഗം 
വീണമൂളുന്ന പല്ലവിയായ്
മാഞ്ഞുപോയ ലയതാളങ്ങള്‍ 
ഉള്ളിലൂറുന്ന വെൺനുരയായ്
വെറുതേ...മനസ്സേ...
നനഞ്ഞ വിഷാദദളങ്ങളണിയുകയോ 
ഇരുള്‍മഴ ചിതറും രാവില്‍ 
ഇതള്‍മിഴി ഇടറും രാവില്‍ 

ഓര്‍മ്മകളില്‍ പാല്‍മഴയായ് 
ഏതോ നാദപഞ്ചമം
വീണലിയും പിന്‍വിളിയായ് മായാമൌനനൊമ്പരം
പാഴ്മുളം കിളി പാടുമീ 
വഴിയോരവും ഇരുള്‍ മൂടവേ
ഓര്‍മ്മകളില്‍ പാല്‍മഴയായ് 
ഏതോ നാദപഞ്ചമം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormakalil paalmazhayaai

Additional Info

Year: 
1994

അനുബന്ധവർത്തമാനം