മുത്തോലച്ചില്ലാട്ടം
Music:
Lyricist:
Singer:
Film/album:
മുത്തോലച്ചില്ലാട്ടം കലികാലക്കളിയാട്ടം
പുലിവാലിത് പിടിയോപിടി പൊടിപൂരം
കുടമാറിയ പകലില്‍ പതിയെ
പലരും പലതും ഇടിപൊടിയായ്
തകൃതത്തിമൃതത്തോം...
മേളത്തില്‍ മെയ്യിളക്കി പാലലച്ചേലിണക്കി
പനിമതിപോലെ മിന്നും പെൺകൊടിയല്ലേ
തങ്കക്കരവാളിളക്കി കോൽത്തിരിക്കണ്ണിളക്കി
ചെല്ലച്ചിലമ്പും കിലുക്കി
ചോടുവെച്ചാടിയെന്നില്‍
ഉള്ളിന്നുള്ളില്‍ തീക്കനലാടി
തപ്പും തകിലും കലുമ്പുമെന്‍
നെഞ്ചൊരു പൂരപ്പറമ്പാക്കി
ഒഹോഹൊ...(മുത്തോല...)
താതെയ്യം തരികിടകള്‍ താളത്തില്‍ വെച്ചൊരുക്കി
പലവകപകിടകളില്‍ വിരുതു വെച്ചാടി
മറിതിരിമാരണത്തില്‍ പാപിയായ്
ചെന്നു ചാടി
പലരെയും പാര വെച്ചീപ്പാല്‍ക്കുടം നേടിയപ്പോള്‍
പിടിവിട്ടുവീണുടഞ്ഞേ പോയ്
പട്ടം കണക്കെന്നെ വട്ടം കറക്കല്ലേ
വമ്പുള്ള തമ്പുരാനേ
ഒഹോഹോ...(മുത്തോല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mutholachillattam
Additional Info
Year:
1994
ഗാനശാഖ: