അച്ഛനുറങ്ങാത്ത വീട്

അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

വിധിയുടെ കളിവീട്‌ ഇരുളിലെ വഴിവീട്‌

കണ്ണീരിൽ കുതിർന്ന വീട്‌

അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌ [അച്ഛനുറങ്ങാത്ത...]

അമ്മക്കിളി ഈണവും കുഞ്ഞിക്കിളി നാണവും (2)

അഴകെഴുതിയ പഴയമൊഴികളിൽ

അജ്ഞാതമേതോ അമ്പേൽക്കും നേരം

താഴേ വീഴും കണ്ഠം കേഴുന്നു

അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

സ്നേഹമുള്ള ചൂടുമായ്‌ മഞ്ഞലിഞ്ഞ നാളിലായ്‌ (2)

സ്വയമുരുകിയ മെഴുകുതിരികളിൽ

സംഹാരമാടാൻ കാലം വന്നിനാൽ

ദൈവം പോലും മൗനം തേടുന്നു

അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌