നാണമുള്ള കണ്ണിലുള്ള
നാണമുള്ള കണ്ണിലുള്ളതെന്താണേ
കൂടെയുള്ളൊരാളിനുള്ള പൂവാണേ
പൂമാത്രം പോരാ പൂക്കാലം വേണം
പൂക്കാലം വന്നെത്തുന്നേ മേനിയാകെ
നാണമുള്ള കണ്ണിലുള്ളതെന്താണേ
കൂടെയുള്ളൊരാളിനുള്ള പൂവാണേ
കാതിൽ കിളിവാതിൽ മുട്ടി
നിന്നെപ്പറ്റി മൊഴിയുന്നു കാറ്റ്
കാറ്റിൻ മുടികോതി...
മെല്ലെ കാതിൽമുത്തി പറഞ്ഞു നിൻ ദൂത്
പതിവായ് നീ വരും പാതയിൽ
മരമായ് ഞാൻ തണലേകിടാം
തണലിൽ നിൻ നിറച്ചില്ലയിൽ
ഇണയായ് ഞാൻ കണി തന്നിടാം..
കരളാകെ മഞ്ഞുമാരിപോലെ
നാണമുള്ള കണ്ണിലുള്ളതെന്താണേ
കൂടെയുള്ളൊരാളിനുള്ള പൂവാണേ..
കായൽ കളിയാടി ..
ഉള്ളിൽ തുള്ളിത്തുള്ളി ഇളകുന്ന മാറ്റ്
തൂവൽ നനവാകെ..
എന്നിൽ ചിന്നിച്ചിന്നി കുടയുന്നു പ്രാവ്
പുണരാം ഞാൻ തളിരോളമായ്
കനവാം നിൻ ചെറുതോണിയിൽ
പുണരും നിൻ കരവല്ലിയിൽ
അണിയാം ഞാൻ പുതു പൊൻവള
കുളിരാകെ ഉമ്മ തന്ന പോലെ
നാണമുള്ള കണ്ണിലുള്ളതെന്താണേ..
കൂടെയുള്ളൊരാളിനുള്ള പൂവാണേ...
പൂമാത്രം പോരാ പൂക്കാലം വേണം
പൂക്കാലം വന്നെത്തുന്നേ മേനിയാകെ
നാണമുള്ള കണ്ണിലുള്ളതെന്താണേ
കൂടെയുള്ളൊരാളിനുള്ള പൂവാണേ