കൂട്ടുകാരി മൈനാ

കൂട്ടുകാരി മൈനാ.. ഹേയ് പാട്ടുമൂളും മൈനാ
കൂട്ടുകാരിമൈനാ പാട്ടുമൂളും മൈനാ
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ
കലമാൻ മിഴികളോടെ.. കൊലുസ്സിൻ കൊഞ്ചലോടെ
നിലാവുപോലെ മുന്നിലൊഴുകിവന്ന കണ്മണീ
കൂട്ടുകാരി മൈനാ.. പാട്ടുമൂളും മൈനാ
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ

എഹേ..ഹെഹേഹെ . എയേയ് ഏയ്
മന്ദാരപ്പൂക്കൾ കോർത്തു ചാർത്തി നിന്റെ മുടിയഴകിൽ
മഞ്ചാടിമുത്തിനിന്നും ഉമ്മ തന്നു മിഴിയഴകിൽ
ഏയ്‌.. കിന്നാരക്കുന്നിലേറി മെല്ലെ നിന്റെ കവിളിണയിൽ
നോവാതെ നുള്ളി എന്നും ഓമനിച്ചു മധുരിതമായ്
കാറ്റോടും ആറ്റിറമ്പിൽ.. കാത്തിരുന്നനേരം
കണ്ണാരം പൊത്തി എന്നെ കട്ടെടുത്തതല്ലേ.
ചെല്ലപ്പളുങ്കേ...കന്നിക്കുറുമ്പേ
നീ എന്റെ സ്വന്തമല്ലേ...കൂട്ടുകാരിമൈനാ.
ഹേയ്.. കൂട്ടുകാരിമൈന പാട്ടുമൂളും മൈനാ
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ വാ

തിന്താ തിന്താ തിന്താ തിന്താ
തിന്തിന്താം തിന്തിന്താം തിന്തിന്താം
തജം തജം തജം തജം
തകചകചകചംതകചകചകചം

കണ്ണാടിക്കണ്ണിൽനോക്കി സുല്ലുചൊല്ലും കനവുകളിൽ
കാണാതെ കാത്തിരുന്നു മിഴിനനയും പുലരികളിൽ
ഹേയ് ഉള്ളിന്റെയുള്ളിലുള്ള സ്നെഹമിന്ന് നൊമ്പരമായ്
രണ്ടാളുമൊന്നുതന്നെയെന്നു തമ്മിലറിയുകയായ്
രാജാവും റാണിയുമായ് നമ്മളിന്നൊരുങ്ങി
മാനത്തെ താരകങ്ങൾ താഴെയായ് തിളങ്ങി
ചെല്ലക്കരിമ്പേ പൊന്നിൻ തിടമ്പേ നീ മിന്നി വാ മിനുങ്ങേ
കൂട്ടുകാരിമൈനാ പാട്ടുമൂളും മൈനാ
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ
കലമാൻ മിഴികളോടെ കൊലുസ്സിൻ കൊഞ്ചലോടെ
നിലാവുപോലെ മുന്നിലൊഴുകിവന്ന കണ്മണീ
കൂട്ടുകാരിമൈനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
koottukari maina

Additional Info

Year: 
2014
Lyrics Genre: