നിശീഥിനി

നിശീഥീനീ നീല നിശീഥീനീ.... നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടി കദളീവനത്തിലെ കിളികളും ഇതുവഴി പോയി...(നിശീഥീനീ)

ചിരകാല സ്വപ്നങ്ങൾ പൂ ചൂടി ശ്രുതിമീട്ടിപ്പാടുന്നു രാപ്പാടി...(2)       എഴുതുവാൻ വൈകിയ പ്രേമകവിതകൾ ഇന്നെന്റെ ഹൃദയം പാടുന്നു...പാടുന്നു 

നിശീഥീനീ നീല നിശീഥീനീ....

നിറമാല ചാർത്തുന്നു പൂവാടി പ്രിയസ്നേഹഭാവങ്ങൾ തേൻ മൂടി..(2) മറയുവാൻ വെമ്പിയ മോഹമയൂരങ്ങൾ ഇന്നെന്റെ മുന്നിൽ ആടുന്നു... ആടുന്നൂ...

(നിശീഥീനീ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nisheedhini