ഇന്നലെയെന്നത് നാം മറക്കാം

ഇന്നലെയെന്നത് നാം മറക്കാം
ഇന്നിൽ മാത്രം വിശ്വസിക്കാം
ഉന്മാദിനികളിൽ അഭയം തേടും
ഉപാസകർ ഞങ്ങൾ ഉപാസകർ (ഇന്നലെ..)
 
ഋഷീശ്വരന്മാർ ചിറകുകള നൽകിയ
ലഹരിയിൽ ഞങ്ങൾ പറന്നുയരും
സൃഷ്ടി സ്ഥിതിലയ താളമുണർത്തും
തീർത്ഥാടകർ ഞങ്ങൾ പ്രേമ
തീർത്ഥാടകർ ഞങ്ങൾ  (ഇന്നലെ..)
 
തലമുറയെഴുതിയ വിരസതയെല്ലാം
ഞങ്ങൾ തിരുത്തിക്കുറിച്ചീടും
യുവചേതനയുടെ ഗീതയുണർത്തും
സഞ്ചാരികൾ ഞങ്ങൾ സ്വപ്ന
സഞ്ചാരികൾ ഞങ്ങൾ (ഇന്നലെ..)
 
ഭൂതവും ഭാവിയും ഞങ്ങൾക്കെല്ലാം
ജലത്തിലെഴുതിയ വേദങ്ങൾ
അന്നന്നുണരും അനുഭൂതികളിൽ
എല്ലാം മറക്കുന്നു ഞങ്ങൾ
നിർവൃതി തേടുന്നു (ഇന്നലെ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innaleyennathu

Additional Info

അനുബന്ധവർത്തമാനം