ഉദയശോഭയിൽ

ഉദയശോഭയിൽ ഹൃദയവാടിയിൽ
ആദ്യമുണർന്നൊരു പൊൻ മലരോ
അന്തിവെയിലിൻ വർണ്ണപ്രഭയിൽ
ആഴി നൽകിയ പൊന്മുത്തോ (ഉദയ..)
 
 
മഞ്ഞനീരാട്ടും കഴിച്ച്
മുല്ലപ്പൂഞ്ചായലും ചിക്കി
മംഗളവതിയായ് നിൽക്കും നിന്നുടെ
പൂന്തളിർമേനി ഞാൻ കണ്ടോട്ടേ
നിൻ മിഴിയിലെ രൂപം തെളിയട്ടെ
വാർകൂന്തലിലിപ്പൂ തിരുകട്ടെ
പ്രിയസഖീ പ്രിയസഖീ (ഉദയ..)
 
മഞ്ജുനീരാളം ഞൊറിയും
കുഞ്ഞു പൂഞ്ചോലയ്ക്കു നാണം
പ്രേമവതിയാം മത്സഖി നിന്നുടെ
മുന്തിരിയധരം നുകരട്ടെ
ഈ നിറകതിർ മാറിൽ മയങ്ങട്ടെ
സ്വപ്നസരസിൽ മുഴുകട്ടെ
പ്രിയസഖീ പ്രിയസഖീ (ഉദയ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udayashobhayil

Additional Info