സ്ത്രീയൊരു ലഹരി
സ്ത്രീയൊരു ലഹരി
സൗരഭ്യലഹരി
ഇന്നും പുരുഷനു ഹരമായ് ഹർഷമായ്
മോഹമായ് ദാഹമായ് നില്പൂ (സ്ത്രീയൊരു...)
ഏദനിൽ നിന്നും തുടങ്ങിയതാണീ
മാദകരൂപത്തിൻ മാസ്മരങ്ങൾ
ഋതുക്കൾ നിന്നിൽ പൂവിട്ടു കൊഴിയുന്നു
യുഗപുഷ്പങ്ങൾ കുമ്പിടുന്നു നിൻ മുൻപിൽ
കുമ്പിട്ടു നിൽക്കുന്നു (സ്ത്രീയൊരു...)
മദനന്റെ തോളിലെ പുഷ്പതൂണീരത്തിൽ
കദളീമലരായ് ശരമായ് നീ
മനസ്സിൻ കൃഷ്ണകാന്തി വനങ്ങളിൽ
കരിനീല സർപ്പമായ് ഇഴയുന്നു കാമത്തിൻ
ജ്വാലകളായ് മാറുന്നു (സ്ത്രീയൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sthreeyoru lahari
Additional Info
ഗാനശാഖ: