പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ
അഭയനാഥാ അനുമതി തരണേ
അൾത്താരദീപം കൊളുത്താൻ..
ആശതൻ സംഗീതവാതിൽ തുറക്കാൻ
ആശ്രയരാജ്യം അറിഞ്ഞീടുവാൻ
അനുമതി തരണേ ആരാധ്യനാഥാ..
പൊന്നലിവിൻ രാജകുമാരാ...ആ..
പൊന്നലിവിൻ രാജകുമാരാ..
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ
അഴകുരുകിയ മുത്തല്ലേ...
പ്രണയമെഴുതു ദേവദൂതികേ
പള്ളിത്തിരുനാളിൽ പുതുവെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ..
വാടാത്തൊരു തിരിമലരായ് നെഞ്ചിനുൾക്കൂട്ടിൽ..
പ്രിയമോടെ കാത്തോളാം സ്വയം നീറി നിന്നോളാം ..
ഏദൻ താഴ്ച്ചകളിൽ ചായംപൂശി മെല്ലെ
മധുമൊഴി മുത്തം തന്നേ പോയ്...
ഇവളെൻ സ്വർഗ്ഗ സുന്ദരീ..
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ...
തീരാത്തൊരു പുഴനിറയേ ആത്മസംഗീതം
അലിവോടെ വിറയാടി നിൻ പേരു ചൊല്ലുമ്പോൾ
സ്നേഹപ്പാൽച്ചിറയിൽ... കാണാകല്പടവിൽ..
ഒരുപിടി നാണം തന്നേ പോ...
അടിമുടി പൂത്തു പൗർണ്ണമീ..
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ.. അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ..
പള്ളിത്തിരുനാളിൽ പുതുവെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ...