വിമോഹന യാമിനിയിൽ

ആ ..ആ ..
ഓ ..ഓ ...ഓ
വിമോഹന യാമിനിയിൽ..
കമനീയ വിമൂകതയിൽ..
ചിറകിടും അരികിൽ പ്രണയാകുലമായ്
ദേവമനോഹരഗാനം...ദേവമനോഹരഗാനം
വിമോഹന യാമിനിയിൽ

സ്വരമായ് ലയമായ് പനിനീരലരായ്
വിരിയുകയാണഭിലാഷം
ആഹാ ആഹാ ആഹാ ആ
സ്വരമായ് ലയമായ് പനിനീരലരായ്
വിരിയുകയാണഭിലാഷം
ഇരുളലയിൽ കനവൊലിയായ്
ഇരുളലയിൽ കനവൊലിയായ്
തെളിയുകയായ്‌ മിഴിദീപം
തെളിയുകയായ്‌ മിഴിദീപം
കമനീയ വിമൂകതയിൽ

അടരാൻ അലിയാൻ ഒരു ഹിമബിന്ദുവായ്
നിർവൃതിയറിയാൻ മോഹം..
ആഹാ ആഹാ ആഹാ.. ആ..
അടരാൻ അലിയാൻ ഒരു ഹിമബിന്ദുവായ്
നിർവൃതിയറിയാൻ മോഹം..
ഹൃദയമിതിൽ പുതുമഴയായ്
ഹൃദയമിതിൽ പുതുമഴയായ്
പൊഴിയുകയായ് നിൻ സ്‌നേഹം
നിറയുകയായ് നിൻ സ്‌നേഹം

വിമോഹന യാമിനിയിൽ..
കമനീയ വിമൂകതയിൽ
ചിറകിടും അരികിൽ പ്രണയാകുലമായ്
ദേവമനോഹരഗാനം...ദേവമനോഹരഗാനം
കമനീയ വിമൂകതയിൽ
ഓ ..ഓ ..ഓ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vimohana yaminiyil

Additional Info

Year: 
2014
Lyrics Genre: