കൊഴിയുവാൻ കഴിയാതെയായ്

കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ് (2)
രമണീയമീ നിഴൽ വീഥിയിൽ
നിറമാർന്നു നിൽക്കും നിന്നോർമ്മകൾ (2)
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്

ഈ സ്നേഹഭാവുക മൗനമായ്
തൂമഞ്ഞു പൊഴിയും രജനിയിൽ.. (2)
വിരിയുമാർദ്ര ദലങ്ങളിൽ നിൻ 
സ്മരണയെഴുതിയ കവിതകൾ (2)
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്

ഈ ഹൃദയ കലികകൾ നിറയുവാൻ
പ്രണയകൗമുദി വിരിയുമോ..
ഹൃദയ കലികകൾ നിറയുവാൻ
പ്രണയകൗമുദി വിരിയുമോ...
ഇളകിയാടാൻ ഇലകളോടനുരാഗ ഗീതികൾ പാടുമോ (2)

കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്
രമണീയമീ നിഴൽ വീഥിയിൽ
നിറമാർന്നു നിൽക്കും നിന്നോർമ്മകൾ

bzJS8vPGs7s