തിരകളിൽ തരിമണ്ണുപോൽ
Music:
Lyricist:
Singer:
Film/album:
ആ ആ ആ ആ ആ
തിരകളിൽ തരിമണ്ണുപോൽ..
നോവിന്റെ ആഴി വന്നുചേരാതകലേ
അലയുമെൻ വഴിയേറെയായ്
വെയിലേറ്റുമാഞ്ഞ പാത കാണാതിതിലേ...
തീരമോ ദൂരെയാണോ വെൺപകൽ വീണുടഞ്ഞോ
പാതിചാരും കിനാവിൻ അപ്പുറം....
ഓരോരോ മാത്രയും ഓരോ പ്രയാണം
നിലയ്ക്കാത്ത കാറ്റായ് പിടയ്ക്കും തീമിന്നലായ്
കരുത്തായി മൗനം നിലാക്കൈകൾ വേഗം
തുറക്കാത്ത വാതിൽ ഉടയ്ക്കാൻ വരുന്നവൻ
വാനം മറയ്ക്കാത്ത നേരുമായ്..
വാതിൽ... തുറക്കുന്ന നേരമായ്
ആ ആ ആ ആ
എന്നെന്നും വാനം
മറയ്ക്കാത്ത നേരുമായ്
വാതിൽ... തുറക്കുന്ന നേരമായ്
വാനം മറയ്ക്കാത്ത നേരുമായ്
വാതിൽ തുറക്കുന്ന നേരമായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thirakalil tharimannupol