മാംസപുഷ്പം വിടര്‍ന്നു

മാംസപുഷ്പം വിടര്‍ന്നു
എന്റെ മാറിലെ തേന്‍കുടങ്ങള്‍ തുടുത്തു
ഹാ മാംസപുഷ്പം വിടര്‍ന്നു...
എന്റെ മാറിലെ തേന്‍കുടങ്ങള്‍ തുടുത്തു

നാഗഫണം വിടര്‍ത്തിയാടീടും
കാമാവേശമുള്ളില്‍ ഉണര്‍ന്നു (2)

യൗവ്വനം നമ്മളില്‍ ചേര്‍ത്തു വര്‍ണ്ണജാലം
ഉന്മാദം മെയ് നിറയെ പൂത്തു നില്‍ക്കും കാലം (2)
ചുണ്ടുകള്‍ ചുണ്ടുകളില്‍ ഒന്നു ചേരും നേരം
അസ്ഥികള്‍ അസ്ഥികളെ ആഞ്ഞു പുല്‍കും നേരം (2)
മുട്ടി വളര്‍ന്ന വികാരങ്ങള്‍..
സ്വര്‍ഗ്ഗവാതിലിന്നു രാത്രി തുറക്കും  (2)
അത് പച്ചക്കരിമ്പുനീര്‍ നിറയും..പച്ചക്കരിമ്പുനീര്‍ നിറയും
ആ ..മാംസപുഷ്പം വിടര്‍ന്നു
എന്റെ മാറിലെ തേന്‍കുടങ്ങള്‍ തുടുത്തു

നിന്നിലെ നിന്നില്‍ ഞാന്‍ ആര്‍ത്തികൊണ്ട ദാഹം
എന്നിലെ എന്നില്‍ നീ.. കാത്തുനിന്ന മോഹം  (2)
സംഗമം മലര്‍മഞ്ചം തീര്‍ത്തൊരുക്കും വേള..
മന്മഥന്‍ മകരന്ദം പങ്കുവയ്ക്കും വേള  (2)
മുത്തി വിടര്‍ന്ന പരാഗങ്ങള്‍..
നഗ്നമേനിയില്‍ അമ്പു നിറയ്ക്കും
ആ ..മുത്തി വിടര്‍ന്ന പരാഗങ്ങള്‍..
നഗ്നമേനിയില്‍ അമ്പു നിറയ്ക്കും
കുളിര്‍ സോമരസപ്പുഴയൊഴുകും..കുളിര്‍ സോമരസപ്പുഴയൊഴുകും

മാംസപുഷ്പം വിടര്‍ന്നു
എന്റെ മാറിലെ തേന്‍കുടങ്ങള്‍ തുടുത്തു
ഹാ മാംസപുഷ്പം വിടര്‍ന്നു...
എന്റെ മാറിലെ തേന്‍കുടങ്ങള്‍ തുടുത്തു

നാഗഫണം വിടര്‍ത്തിയാടീടും
കാമാവേശമുള്ളില്‍ ഉണര്‍ന്നു (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mamsapushppam vidarnnu

Additional Info

Year: 
1979
Lyrics Genre: 

അനുബന്ധവർത്തമാനം