നീലപ്പൊയ്കയില്‍ നീന്തി
Music:
Lyricist:
Singer:
Film/album:
നീലപ്പൊയ്കയില്‍ നീന്തി വരും
ഒരു നിറതാലം... ആ... (2)
കാണാക്കുളിരിന്‍ കതിരോളങ്ങളില്‍
കടന്നു വന്നവള്‍ ഞാന്‍.. ആ...
കാണാക്കുളിരിന്‍ കതിരോളങ്ങളില്‍
കടന്നു വന്നവള്‍ ഞാന്‍
കടന്നു വന്നവള്‍ ഞാന്‍
നീലപ്പൊയ്കയില്‍ നീന്തി വരും
ഒരു നിറതാലം... ആ...
ഇല്ലിമുളംകാടുകളില്‍ ഇരവും പകലും
ഇണയെ വിളിക്കുന്ന കാറ്റേ (2)
ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേ
ഇതുവരെ ഇല്ലാത്തൊരാലസ്യം (2)
ഇതുവരെ ഇല്ലാത്തൊരാലസ്യം
നീലപ്പൊയ്കയില്‍ നീന്തി വരും
ഒരു നിറതാലം... ആ...
അല്ലിമലര്‍ക്കാടുകളില്‍ അമൃത് പൊഴിക്കും
ആടിക്കാര്‍മുകിലുകളേ (2)
അവള്‍ പുണരുമ്പോള്‍.. ഹൃദയം ചൂടും
ഇതുവരെ ഉണരാത്ത രോമാഞ്ചം.. (2)
ഇതുവരെ ഉണരാത്ത രോമാഞ്ചം
നീലപ്പൊയ്കയില്‍ നീന്തി വരും
ഒരു നിറതാലം... ആ...
കാണാക്കുളിരിന്‍ കതിരോളങ്ങളില്‍
കടന്നു വന്നവള്‍ ഞാന്‍
കടന്നു വന്നവള്‍ ഞാന്‍...ആ...ആ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
neelappoikayil neenthi