ഉള്ളം മിന്നീ

ഉള്ളം മിന്നീ മിന്നീ....  വള്ളം തെന്നിത്തെന്നീ...
മാലക്കാട്ടിൽ മനം കുളിരുന്നു
സ്വപ്നം തുഴതുഴഞ്ഞു ...
ഓളങ്ങൾ എറിഞ്ഞെറിഞ്ഞാടുമീ
ഓർമ്മതൻ കണ്ണുനീർ പുഴവഴിയെ
ഉള്ളം മിന്നീ... വള്ളം തെന്നിത്തെന്നീ...

നാട്ടുമങ്കേ നറുമലരേ...
നീയൊന്നുണരുണരൂ...
ഓമനേ വിരഹിണീ നീള നീ തേടിയ
പുണ്യമീ പുലരൊളിയോ...
ദൂരം പോകേപ്പോകെ തീരം കാണെക്കാണെ ...

വിത്തിറക്കി വിളവൊരുക്കീ കാലം പറപറന്നേ
പച്ചയാം ഇളംകതിർചക്കാറ്റിലെ..
പാൽമണിമുത്തുകൾ പതിരടിഞ്ഞു
പ്രായം ചെന്നൂ പാകം വന്നൂ...

മാലക്കാട്ടിൽ മനം കുളിരുന്നു
സ്വപ്നം തുഴതുഴഞ്ഞു ...
ഓളങ്ങൾ എറിഞ്ഞെറിഞ്ഞാടുമീ
ഓർമ്മതൻ കണ്ണുനീർ പുഴവഴിയെ
ഉള്ളം മിന്നീ... വള്ളം തെന്നിത്തെന്നീ...

G5tGCtl702Q