മൂവന്തിപ്പൊന്നമ്പലത്തിൽ

മൂവന്തിപ്പൊന്നമ്പലത്തിൽ ..
മൂലമന്ത്രധ്വനിയുണർന്നു
വിളശംഖിലെ വിളിയുണർന്നു
തിരുവരംഗ തുടി മുഴുങ്ങി

ഈ മുഴക്കം മൃത്യുവിന്മേൽ
അമൃതമാകാം ശിവമുഴക്കം
ഓം ഓം ഓം....
ഈ മുഴക്കം മൃത്യുവിന്മേൽ
അമൃതമാകാം ശിവമുഴക്കം
മണ്ണിലെയിരുളിൽ വേരുകൾ നീട്ടി
വിണ്ണിലേക്കുയരും ഈ മുഴക്കം

(മൂവന്തിപ്പൊന്നമ്പലത്തിൽ .. )

ഈ മുഴക്കം മനുമുതൽക്കേ
മാനവവംശ സ്മൃതി മുഴക്കം
ഓം ഓം ഓം
ഈ മുഴക്കം മനുമുതൽക്കേ
മാനവവംശ സ്മൃതി മുഴക്കം
ജീവിതപ്പൊരുളിന് നൊമ്പരമെന്നും
പ്രാണനിൽ‌പ്പകരും ഈ മുഴക്കം
(മൂവന്തിപ്പൊന്നമ്പലത്തിൽ .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
moovanthi ponnambalathil

Additional Info

അനുബന്ധവർത്തമാനം