ഇനിയും എത്ര ദൂരം
Music:
Lyricist:
Singer:
Film/album:
ഇനിയും എത്ര ദൂരം ഇതുവഴിയേ ഇരുൾ നിറയേ
ഇതുവഴിയേ ഇരുൾ നിറയേ
ചുമടേറ്റും ഈ യാനം പുതുതീരത്തിലണയാൻ
ഇനിയും എത്ര ദൂരം ഇനിയും എത്ര ദൂരം
ആ ആ ആ ആ
നേർത്ത തെന്നലരികത്തുവന്നു തഴുകാൻ
കൊതിച്ചുപോയ് ഞാൻ
മരുഭൂവിതിൽ നിഴൽ തേടി ഞാൻ
ഇളവേൽക്കുവാൻ കൊതിക്കേ (2)
ഈ ജീവനിൽ കുളിർ കോരിടും
ശിശിരത്തിൻ തീരമണയാൻ
ഇനിയും എത്ര ദൂരം ഇനിയും എത്ര ദൂരം..
കാലമാകുമലയാഴിതൻ തിരയിലാകെ ഞാനുലഞ്ഞു
ആ ..ആ ..
ഞാനുമെൻ ജീവനൗകയും കരകാണുവാനലഞ്ഞു (2)
കനവൊന്നിൽ ഞാൻ കണികണ്ടൊരാ..
കനിവിന്റെ തീരമണയാൻ ..
ഇനിയും എത്ര ദൂരം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
iniyum ethra dooram