പുഴകളേ മലകളേ

പുഴകളേ മലകളേ
എവിടെയാണെൻ നാഥൻ
പ്രിയമെഴും എൻ തോഴൻ
(പുഴകളേ...)

പണ്ടിവിടെ കനവുകളിരുവരും നെയ്തല്ലോ
തെന്നലേ നീ കനവിനു കുളിരുകൾ തന്നല്ലൊ
എന്റെ വേദന വിരഹവേദന
പ്രിയനോടു പോയി പറയുകില്ലേ
തെന്നലേ ഓ...

ഇന്നിവിടെ നിരുപമമൊരു നവസമ്മാനം
അവനു വേണ്ടി മധുരിമ പുരട്ടിയണഞ്ഞു ഞാൻ
നീലമേഘമേ ശോകവീചികേ
എന്റെ ദൂതു പോയി ചൊല്ലുകില്ലേ
മേഘമേ ഓ....
(പുഴകളേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puzhakale malakale

Additional Info

അനുബന്ധവർത്തമാനം