പുണ്യപിതാവേ നിന്നെ വാഴ്ത്തി

പുണ്യപിതാവേ...
പുണ്യപിതാവേ നിന്നെ വാഴ്ത്തി ഞങ്ങൾ പാടുന്നൂ
നിത്യ വിശുദ്ധാ നിൻ ദയ തേടി ഞങ്ങൾ കൂടുന്നു
നിൻ പ്രീതിയും നേടുന്നൂ
(പുണ്യപിതാവേ...)

നീ വിധിക്കും പോലെ ബന്ധങ്ങൾ
അവിടെ തുടങ്ങുന്നു
നീ ഇണക്കിയതൊന്നുമഴിക്കാൻ
അവകാശമില്ലിവിടെ നിൻ
ഇഷ്ടങ്ങൾ നടക്കുന്നൂ കനിയും
നന്മകൾ തെളിയുന്നൂ
(പുണ്യപിതാവേ...)

നീ നിനയ്ക്കും പോലെ ഭൂമിയിൽ
ഞങ്ങളെ നയിക്കുന്നൂ
നിന്റെ കല്പന പോലെ വിവാഹം
സ്വർഗ്ഗത്തിൽ നടക്കുന്നു
നീ സ്വർഗ്ഗത്തിൽ നടത്തുന്നൂ
ഇവിടം പൂമേടയാക്കുന്നൂ
(പുണ്യപിതാവേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punyapithave

Additional Info

അനുബന്ധവർത്തമാനം