മഞ്ഞിൻ കുറുമ്പ് (D)

Year: 
2014
Film/album: 
manjin kurumb
Lyrics Genre: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി
കനലു വിതറണ പോലെ
മാറിൽ തൊടുന്ന വിരലൊന്നു പൊള്ളി
കുളിരു പടരണ പോലെ ..
മധുരമേ ലഹരിയുടെ പുഴയിൽ
പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ
മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി
കനലു വിതറണ പോലെ

തിരകളെഴുതിയ രതിനുരകൾ
കരയിലതു കുമിളകൾ
വിടരുന്നു ഉടയുന്നു അതു വീണ്ടും തുടരുന്നു
നിന്റെ  തീരമായിമാറി ഞാൻ
ഇതുവരേ മനസിലിതു വരകൾ
പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ
മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി
കനലു വിതറണ പോലെ
ആ ..ആ ...ആ..ആ...ആ ..ആ ...ആ..ആ.

നനവിലൊരു സുഖനഖമുനകൾ
തനുവിലതു വിരുതുകൾ
നിറമേഴും ചൊരിയുന്നു മഴവില്ലായി വിരിയുന്നു
ചൂടിനിന്ന മേഘമായി ഞാൻ
പൊഴിയുവാൻ പുതിയ നിറമഴകൾ
പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ

മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി
കനലു വിതറണ പോലെ ..പോലെ

cvo3D9YekI0